വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Wednesday 12 March 2014

ഏകാന്ത യാത്ര

ഇന്ത്യയുടെ  സിരകളിലൂടെ -1

ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു കാശ്മീരിലൂടെയുള്ള ബൈക്ക് യാത്ര. വര്‍ഷത്തില്‍ ആറുമാസത്തില്‍ താഴെ മാത്രം യാത്രികര്‍ക്ക് തുറന്ന് കൊടുക്കുന്ന മണാലി ലേ ഹൈവേയിലൂടെ തുടങ്ങി ലേയില്‍ ചുറ്റിക്കറങ്ങി ശ്രീനഗര്‍ വഴി തിരിച്ചിറങ്ങുക. ആ ആഗ്രഹം പിന്നെ ഇന്ത്യ മുഴുവന്‍ ബൈക്കില്‍ കറങ്ങുക എന്നതിലേക്ക് എത്തിച്ചേര്‍ന്നു. നൂറുദിവസം കൊണ്ട് നോര്‍ത്ത്, നോര്‍ത്ത്ഈസ്റ്റ്‌ കറങ്ങി കന്യാകുമാരി വരെ എത്തുക. മനസ്സില്‍ വരച്ച ഏകദേശരൂപം ഇതായിരുന്നു. മൂന്നുമാസത്തിലധികം നീണ്ടു നില്‍ക്കുന്ന യാത്ര ആയതിനാല്‍ കൂട്ടിന് ആളെ കിട്ടില്ലെന്ന് ഉറപ്പായിരുന്നു. അതൊരു തരത്തില്‍ നന്നായെന്ന്‍ പിന്നീട് മനസ്സിലായി. ആരുടെയും തീരുമാനങ്ങള്‍ക്ക് കാത്തുനില്‍ക്കണ്ട. തീരുമാനമെടുക്കുക അത് നടപ്പിലാക്കുക... ആ സ്വാതന്ത്ര്യം യാത്രയിലുടനീളം ഞാന്‍ ശരിക്കും ആസ്വദിച്ചു. ഡല്‍ഹിയില്‍ നിന്നാണ് ഞാന്‍ ബൈക്ക് വാങ്ങിച്ചത്, നേരത്തെ ബുക്ക്‌ ചെയ്തിട്ടിരുന്നു, നാട്ടിലെത്തി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി നേരെ യാത്ര തുടങ്ങാന്‍ ആയിരുന്നു പരിപാടി. ഒക്ടോബര്‍ അവസാനത്തോടെ ലേ-മണാലി ഹൈവേ മഞ്ഞുവീണ് അടയും അതിനു മുന്‍പേ ലേയില്‍ എത്തണം. ഒക്ടോബര്‍ ആദ്യവാരത്തില്‍ യാത്ര തുടങ്ങാന്‍ തയ്യാറായാണ് ഞാന്‍ എല്ലാം പ്ലാന്‍ ചെയ്ത് വെച്ചിരുന്നത്, എന്നാല്‍ രജിസ്ട്രേഷന്‍ ചെയ്തു കിട്ടാന്‍ വൈകിയതിനാല്‍ യാത്ര വീണ്ടും വൈകി, ഒക്ടോബര്‍ പകുതിയോടെയാണ് യാത്ര തുടങ്ങാനായത്.

 
വണ്ടി കിട്ടിയതിന്‍റെ പിറ്റേന്ന് തന്നെ കരോള്‍ബാഗില്‍ പോയി ലഡാക്ക് കാരിയര്‍ ഘടിപ്പിച്ചു. 1200-1500 രൂപ വിലവരുന്ന കാരിയര്‍ന് അബദ്ധത്തില്‍ ദല്ലാളിന്‍റെ കയ്യില്‍പെട്ടത് കാരണം 2500 കൊടുക്കേണ്ടിവന്നു.
എത്രയും വേഗം യാത്ര തുടങ്ങാനുള്ള വ്യഗ്രത കാരണം അതൊരു നഷ്ടമായി കാണാന്‍ എനിക്കാവില്ലായിരുന്നു.

ഡല്‍ഹിയില്‍നിന്ന് നേരെ ചണ്ഡിഗഡ്, 250 കിലോമീറ്ററില്‍ അധികം ദൂരമുണ്ട്, പുതിയ ബൈക്ക് ആയതിനാല്‍ ആദ്യദിവസത്തെ യാത്ര വളരെ പതുക്കെ ആയിരുന്നു ഒന്‍പത് മണിക്കൂറോളം എടുത്തു ചണ്ഡിഗഡ് എത്താന്‍.  ചണ്ഡിഗഡ് ബോര്‍ഡറിന് അടുത്ത് വെച്ച് ആദ്യമായി ചെക്കിംഗ് ഉണ്ടായി. പേപ്പറുകള്‍ എല്ലാം വിശദമായി നോക്കിയതിനു ശേഷം; യാത്രയുടെ ഉദ്ദേശവും ലക്ഷ്യങ്ങളും ചോദിച്ചു മനസ്സിലാക്കി. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ എല്ലാവിധ ആശംസകളും നല്‍കി എന്നെ യാത്ര തുടരനാന്‍ അനുവദിച്ചു...

കുറേ കാലത്തിനു ശേഷമാണ് ഇത്രയും ദൂരം ബൈക്ക് ഓടിക്കുന്നത്. അതിന്‍റെ ക്ഷീണം ഉണ്ടായിരുന്നു.. ചിലവ് കുറഞ്ഞ ഹോട്ടലുകളിലോ സത്രങ്ങളിലോ താമസിക്കാന്‍ ആയിരുന്നു നേരത്തെ പ്ലാന്‍ ചെയ്തിരുന്നത് താരതമ്യേന കൊള്ളാവുന്നതെന്ന് തോന്നിയ ഒരു ഹോട്ടലില്‍ മുറിയെടുത്തു. കുളിയും ഭക്ഷണവും കഴിഞ്ഞ് കിടന്നതും ഉറങ്ങിപ്പോയി.. പ്രതീക്ഷിച്ചതിലും വൈകിപ്പോയി എഴുന്നേറ്റപ്പോള്‍.

ആദ്യദിവസത്തെ യാത്ര കാക്കകാലിന്‍റെ തണല്‍ പോലും ഇല്ലാത്ത ഡല്‍ഹി ചണ്ഡിഗഡ് ഹൈവേയിലൂടെ ആയിരുന്നെങ്കില്‍ ഇന്ന് മറ്റൊരു ഹിമാലയന്‍ യാത്രയുടെ തുടക്കം ആയിരുന്നു. പഞ്ചാബില്‍ നിന്നു ഹിമാചല്‍ പ്രദേശിലേക്ക് പ്രവേശിക്കും വരെ നല്ല റോഡുകള്‍ ആയിരുന്നു. ഇതുവരെ യാത്ര ചെയ്തുള്ള അനുഭവം വെച്ച് എനിക്കറിയാവുന്ന കാര്യമാണത്. ആദ്യത്തെ സര്‍വീസ് കഴിയാത്തതിനാല്‍ എത്ര നല്ല റോഡ്‌ ആയാലും എനിക്ക് വളരെ പതുക്കെയേ വണ്ടി ഓടിക്കാന്‍ കഴിയുകയും ഉള്ളൂ...


നാലുമണിക്ക് മണ്ടിയിലെത്തി, നേരത്തെ വിളിച്ച് ബുക്ക്‌ ചെയ്തത് കൊണ്ട് സര്‍വീസ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായില്ല. സര്‍വിസ് കഴിഞ്ഞപ്പോഴേക്കും ഇരുട്ട് പരന്നുതുടങ്ങി. രണ്ടാം ദിവസത്തെ യാത്ര അങ്ങനെ മണ്ടി യില്‍ അവസാനിച്ചു..
മണ്ടിയില്‍ നല്ല തണുപ്പുണ്ട്... ഡല്‍ഹിയിലെ ചൂടില്‍ നിന്നും തുടങ്ങിയത് കാരണം തണുപ്പ് എനിക്ക് അസഹ്യമായി തോന്നി... തണുപ്പിന്‍റെ വെറും തുടക്കം മാത്രമെ ആയിട്ടുള്ളൂ... ഇനിയങ്ങോട്ട് എല്ലും പല്ലും കോച്ചുന്ന തണുപ്പ് വരാന്‍ ഇരിക്കുന്നതെ ഉള്ളൂ..  രണ്ടു ദിവസത്തെ യാത്ര ഒരുപാട് ആസ്വദിച്ചു... ഒരു ജന്മസാഫല്യം പോലെ തോന്നുന്നു... രണ്ടു ദിവസവും മുഷിപ്പിക്കുന്ന ഒരനുഭവവും ഉണ്ടായില്ല എന്ന് തന്നെ പറയാം... യാത്രയുടെ ഓരോ നിമിഷവും ശരിക്കും ആസ്വദിച്ചു തന്നെയാണ് മുന്നോട്ട് പോകുന്നത്. ലേയില്‍ എത്തും വരെ കാര്യമായൊന്നും പ്ലാന്‍ ചെയ്തിട്ടില്ല... സമയം കുറവായതിനാല്‍ ഒരു ദിവസം നേരത്തെ അങ്ങെത്താന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത്, അതാണിപ്പോള്‍ മനസ്സ് മുഴുവന്‍. യാത്രയുടെ വിവരങ്ങള്‍ എഴുതി വെക്കാനോ ഓണ്‍ലൈനില്‍ എന്തെങ്കിലും കുത്തിക്കുറിക്കാനോ തോന്നിയില്ല. നേരത്തെ തന്നെ ഭക്ഷണം കഴിച്ച് കമ്പിളിപുതപ്പിനകത്തേക്ക് വലിഞ്ഞ് കയറി.

രാവിലെ എഴുന്നേറ്റപ്പോള്‍ തൊട്ട് പല്ലിനു വല്ലാത്ത വേദന. അടക്കുന്നത് അപകടമാണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നതാണ്.... (അമ്മാവന്റെ മകനായത്‌കൊണ്ട് മാത്രമാണ് എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അതടച്ചത്. എപ്പോഴെങ്കിലും വേദന വരുകയാണെങ്കില്‍ ഒന്നിനും കാത്തു നില്‍ക്കരുത് നേരെ ചെന്ന് റൂട്ട് കനാല്‍ ചെയ്തോളണം, എന്ന് നിര്‍ബന്ധം പറഞ്ഞതാണ്) മണാലിയില്‍ ചെന്ന് പല്ല് ഡോക്ടറെ കാണിച്ചു, എക്സ്-റേ എടുത്ത് കഴിഞ്ഞു കോട്ടയത്ത്‌ കാരിയായ ഡോക്ടര്‍ പറഞ്ഞു അണുബാധയുണ്ട്, ഒരാഴ്ചത്തെ മരുന്ന് തരാം അത് കഴിഞ്ഞ് റൂട്ട് കനാല്‍ ചെയ്യണം. മണാലിയില്‍ എന്താണ് ജോലി? അവര്‍ ചോദിച്ചു, ഞാന്‍ എന്‍റെ അവസ്ഥ വിശദീകരിച്ചു കൊടുത്തു. ഒരാഴ്ച്ചയൊന്നും ചിലവാക്കാന്‍ ഇപ്പോള്‍ നിര്‍വാഹമില്ല... എനിക്ക് എത്രയും പെട്ടെന്ന് യാത്ര തുടര്‍ന്നേ പറ്റൂ.. അവസാനം ഡോസ് കൂടിയ വേദന സംഹാരി എഴുതി തന്നു. സഹിക്കാന്‍ കഴിയാത്ത വേദന വരുകയാണെങ്കില്‍ കഴിക്കാന്‍ നിര്‍ദേശിച്ചു.



ഭക്ഷണത്തിനു ശേഷം വേദന സംഹാരിയും അകത്താക്കി ഞാന്‍ യാത്ര തുടര്‍ന്നു... നൂറ്റിപതിനെട്ടു കിലോമീറ്റര്‍ അകലെയുള്ള കേയലോങ്ങ് എന്ന സ്ഥലമാണ് എന്‍റെ ഇന്നത്തെ ഇടത്താവളം. മണാലി ലേ ഹൈവേയില്‍ കിട്ടാവുന്നതില്‍ നല്ല താമസ സൗകര്യം ഇവിടെയാണ്‌... മൂന്ന് ദിവസം കൊണ്ട് മണാലി ലേ ഹൈവേയുടെ നാന്നൂറ്റിഎണ്‍പത് കിലോമീറ്റര്‍ ദൂരം കേയലോങ്ങ് താണ്ടാന്‍ ആണ് എന്‍റെ തീരുമാനം. ആദ്യദിവസം  കേയലോങ്ങ്, പിറ്റേന്ന്  സര്‍ചു അതിനു ശേഷം നേരെ ലേ.



അപ്രതീക്ഷിത ഹിമപാതത്തിനും ഹിമവാതത്തിനും പേരുകേട്ട റോഹ്താങ്ങ് പാസ്സ് കടന്നു വേണം കേയലോങ്ങില്‍ എത്തിച്ചേരാന്‍. താരതമ്യേന ഉയരം കുറഞ്ഞ മലയോര പാതയാണിത്. പക്ഷെ പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം തന്നെയാണ് ഇതിനെ ശവങ്ങളുടെ കൂമ്പാരം (pile of corpses) എന്നര്‍ത്ഥം വരുന്ന റോഹ്താങ്ങ് എന്ന് വിളിക്കപ്പെടാന്‍ കാരണം. സമുദ്ര നിരപ്പില്‍ നിന്നു പതിമൂവായിരം അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മണാലിയില്‍ നിന്നു അമ്പതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റോഹ്താങ്ങില്‍ എത്തിചേരാം. അപ്രതീക്ഷിതമായിഉണ്ടായ ഒരു അപകടത്തെ തുടര്‍ന്നു അന്നത്തെ യാത്ര റോഹ്താങ്ങില്‍ എത്തും മുന്‍പ് തന്നെ എനിക്ക് അവസാനിപ്പിക്കേണ്ടി വന്നു. കൊടും വളവില്‍ മറ്റൊരു വാഹനത്തെ മറികടന്നുകൊണ്ട്‌ വന്ന കാറില്‍ തട്ടി എന്‍റെ വണ്ടി മറിഞ്ഞു. ബൈക്കില്‍നിന്നും തെറിച്ചു ഞാന്‍ റോഡില്‍ വീണു. കൈകുത്തി വീണത്‌കൊണ്ടും കയ്യുറ ധരിച്ചിരുന്നത് കൊണ്ടും പോറല്‍ പോലും ഏല്‍ക്കാതെ ഞാന്‍ രക്ഷപ്പെട്ടു. എഴുന്നേറ്റ് നോക്കുമ്പോള്‍ വണ്ടി കാണാന്‍ ഇല്ല.
മലയുടെ വശത്തേക്കുള്ള വളവായതിനാല്‍ കൊക്കയിലേക്ക് വീഴാതെ ഞാന്‍ രക്ഷപ്പെടുകയായിരുന്നു. ആരോ തിരിച്ചു നിര്‍ത്തി പാര്‍ക്ക്‌ ചെയ്തപോലെ എന്‍റെ വണ്ടി വശത്തുള്ള ചാലില്‍ നില്‍ക്കുന്നു... ആളുകള്‍ അപ്പോഴേക്കും എനിക്ക് ചുറ്റും കൂടി.. ആശുപത്രിയില്‍ പോണോ, വണ്ടി കേടുപാടുകള്‍ ഉണ്ടോ എന്നെല്ലാം അന്യേഷിച്ചു ചുറ്റും ആള്‍ക്കാര്‍... എനിക്കൊന്നും പറ്റിയില്ല, ഞാന്‍ പറഞ്ഞു. എന്നിട്ടും ആര്‍ക്കും സംശയം തീരുന്നില്ല. കുഴിയില്‍ വീണ ബൈക്ക് 3-4 പേര്‍ ചേര്‍ന്ന് പൊക്കിയെടുത്ത്, റോഡിലേക്ക് നിര്‍ത്തി.. ലേയിലെക്കാണെന്‍റെ യാത്ര എന്നറിഞ്ഞപ്പോള്‍, വണ്ടി മുഴുവന്‍ ഷോറൂമില്‍ കൊണ്ടുപോയി പരിശോധിച്ച യാത്ര തുടരുന്നതാവും നല്ലതെന്ന്‍ എല്ലാവരും ഉപദേശിച്ചു. ശ്രീനഗറിലെ ഇവിടം വിട്ടാല്‍ ഇവരുടെ ഷോറൂം ഉള്ളൂ, അതെനിക്ക് അറിയുകയും ചെയ്യും.. എന്‍റെ വണ്ടിക്ക് പ്രഥമ ദൃഷ്ടിയില്‍ കേടുപാടുകള്‍ ഒന്നും കാണാത്തതിനാല്‍  ഇടിച്ച വണ്ടിക്കാരനോട് എനിക്ക് പരാതിയില്ല എന്ന് ഞാന്‍ അറിയിച്ചു.. ബാഗും മറ്റും സ്ഥാനം മാറിയിട്ടില്ല എന്നുറപ്പ് വരുത്തി ഞാന്‍ തിരിച്ചു മണാലിയിലേക്ക്, വണ്ടി ഓടിക്കാന്‍ തുടങ്ങി, കുറച്ച് ദൂരം പിന്നിട്ടതും വണ്ടിയുടെ ഹാന്‍ഡില്‍ ബാറിനു കാര്യമായ വളവ് വന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.. ഗൂഗിള്‍മാപ്പില്‍ ഉണ്ടായിരുന്നിട്ട് പോലും എന്‍ഫീല്‍ഡ് സര്‍വീസ് സ്റ്റേഷന്‍ തപ്പി എടുക്കാന്‍ ഞാന്‍ ബുദ്ധിമുട്ടേണ്ടി വന്നു. റിപയര്‍ കഴിഞ്ഞപ്പോഴേക്കും നേരം ഇരുട്ടി. മൂന്നാം ദിവസത്തെ യാത്ര അങ്ങനെ പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിര്‍ത്തേണ്ടി വന്നു.





പ്രാതല്‍  കഴിഞ്ഞ് യാത്ര തുടങ്ങി. മണാലി ലേ ഹൈവേയില്‍, മണാലിയില്‍ നിന്നും പുറപ്പെട്ടു കഴിഞ്ഞാല്‍ കേയലോങിനു അടുത്തായി ഒരു പെട്രോള്‍ പമ്പ് ഉണ്ട്, അത് കഴിഞ്ഞാല്‍ ഏകദേശം മുന്നൂറ്റി അന്‍പതോളം കിലോമീറ്റര്‍  ദൂരത്തിനിടക്ക് പെട്രോള്‍ കിട്ടുക പ്രയാസമാണ്. അത് കൊണ്ട് തന്നെ ലഡാക്ക് കാരിയറില്‍ പെട്രോള്‍ വെക്കാനുള്ള സംവിധാനം ഉണ്ട്. അഞ്ചു ലിറ്റെറിന്‍റെ രണ്ടു കാനുകളില്‍ പെട്രോള്‍ നിറച്ച് കാരിയറില്‍ വെച്ചിട്ടുണ്ട്..
റോഹ്താങ്ങ് പാസ്സില്‍ സഞ്ചാരികള്‍ ഒരുപാട്ഉണ്ട്. പ്രകൃതി ഭംഗി ആവോളം നുകര്‍ന്ന് കുറേനേരം അവിടെ ചിലവഴിച്ചു. ഏറിയാല്‍ നാലു മണിക്കൂര്‍ യാത്ര ചെയ്യാനുള്ള ദൂരമേ ഇനിയുള്ളൂ.

  ഇറച്ചിക്കറി കൂട്ടിഉച്ചയൂണ് കഴിച്ച്കേയലോങ്ങിലേക്ക് യാത്ര തുടര്‍ന്നു. ഇനി അങ്ങോട്ടുള്ള വഴി ഇറക്കമാണ്... പലയിടങ്ങളിലും റോഡ്‌ പണി നടക്കുന്നുണ്ട്. റോഹ്താങ്ങ് വരെ സഞ്ചാരികള്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മുഴുവന്‍ വിജനമായ വഴിയാണ് എന്നെ എതിരേല്‍ക്കുന്നത്. എന്നെപ്പോലെ ഏകാന്തപഥികന്‍മാരായ ചില യാത്രക്കാരെ ഞാന്‍ കണ്ടു... കൈവീശി സന്തോഷം പങ്കുവെച്ചു അവര്‍ എന്നെ കടന്നുപോയി. ലേ ഇല്‍ നിന്നു വരുന്നവരാണ്. ചുരുക്കത്തില്‍  അങ്ങോട്ട്‌  പോകുന്നത് ഞാന്‍ മാത്രമേ ഉള്ളൂ എന്നെനിക്ക് തോന്നി.. ബൈക്കില്‍ ഇപ്പോഴും സഞ്ചാരികള്‍ പോകുന്നുണ്ടെന്ന അറിവ് എനിക്ക് സമധാനം നല്‍കി.... ഈ യാത്രയെക്കുറിച്ച് പറഞ്ഞപ്പോള്‍, ബൈക്കില്‍ ഇതുവഴി വന്നിട്ടുള്ള എല്ലാവരും എന്നോടതിന്‍റെ ബുദ്ധിമുട്ടുകളെപ്പറ്റി പറഞ്ഞിരുന്നു. പക്ഷെ ശ്രമിക്കാതെ വിട്ടൊഴിയാന്‍ എനിക്ക് കഴിയില്ലായിരുന്നു. ഒരുപക്ഷെ ഇനി ഒരിക്കല്‍ ഇതുപോലൊരു അവസരം എനിക്ക് കിട്ടിയെന്ന് വരില്ല.



മുന്നോട്ട് പോകും തോറും  തണുപ്പ് കൂടിക്കൂടി വരുന്നു. പത്തു പതിനഞ്ച് കിലോമീറ്റര്‍ ഇനിയും കാണും കേയലോങ്ങ് എത്താന്‍. നേരം സന്ധ്യ ആവുന്നത്തെ ഉള്ളൂ. ഹൈവേയിലെ ഏക പെട്രോള്‍ പമ്പില്‍ എത്തി, വീണ്ടും ടാങ്ക് ഫുള്‍ ആക്കി പത്തുമിനുട്ട് കൂടി റൈഡ് ചെയ്താല്‍ ഇന്നത്തെ യാത്ര അവസാനിക്കും. ഒന്ന് രണ്ടു ഹോട്ടലില്‍ കയറി റൂം അന്വേഷിച്ചു എല്ലാം സീസണ്‍ കഴിഞ്ഞത് കാരണം അടച്ചിരിക്കുകയാണ്. പോലീസ് സ്റ്റേഷന്‍റെ അടുത്തുള്ള ഹോട്ടലില്‍ ചിലപ്പോള്‍ മുറി കിട്ടുമായിരിക്കും, ഒരാള്‍ ഉപദേശിച്ചു. ഹോട്ടലിന്‍റെ അടുത്ത് നിര്‍ത്തി റൂം എടുത്ത് തിരിച്ച്പുറത്തേക്കിറങ്ങി, കാരിയറില്‍ വെച്ചിരുന്ന പെട്രോള്‍ കാനുകളില്‍ ഒരെണ്ണം കാണുന്നില്ല.  5 മിനിറ്റ് ആയിക്കാണില്ല ഞാന്‍ അവിടെ നിന്നു മാറിയിട്ട്. അതിനിടക്ക് അതാരോ അടിച്ചുമാറ്റി!
ലേ യിലേക്കുള്ള യാത്രാ മദ്ധ്യേ ആണെന്ന് മനസ്സിലാക്കിയ റിസെപ്ഷനിസ്റ്റ് എന്‍റെ പദ്ധതികളെ താളംതെറ്റിക്കുന്ന ചില വിവരങ്ങള്‍ പങ്കു വെച്ചു. നാളെ ഞാന്‍ തങ്ങാന്‍ തിരഞ്ഞെടുത്ത സര്‍ചുവില്‍ ഇപ്പോള്‍ ആരും ഉണ്ടാവില്ല. സീസണ്‍ അവസാനിച്ചതിനാല്‍ അവിടെ വേനല്‍ക്കാലത്ത് താല്‍ക്കാലികമായി കെട്ടി ഉണ്ടാക്കുന്ന തകരം കൊണ്ട് മറച്ച ഷെഡുകള്‍ വിട്ടു സ്വന്തം ഗ്രാമത്തിലേക്ക് അവര്‍ തിരിച്ചു പോയിട്ടുണ്ടാവും... ഒന്നുകില്‍ തിരിച്ചു മണാലിയിലേക്ക് പോകുക, അല്ലെങ്കില്‍ രണ്ടും കല്‍പിച്ചു മുന്നൂറ്റിഅറുപതോളം കിലോമീറ്റര്‍ ഒരു ദിവസംകൊണ്ട്  യാത്ര ചെയ്തു ലേയില്‍ എത്തുക.... തിരിച്ചു പോകുന്നതിനെപ്പറ്റി എനിക്കാലോചിക്കാന്‍ പോലും വയ്യ... യാത്ര തുടരാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.. കുറച്ച് പഴങ്ങളും ബിസ്ക്കറ്റ് ജ്യൂസ്‌ മുതലായവയും വാങ്ങി ഞാന്‍ റൂമിലേക്ക് പോയി. രാത്രി ഭക്ഷണം നേരത്തെ കഴിച്ചു കിടക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി. 4 മണിക്ക് യാത്ര തുടരണം എന്നാല്‍ രാത്രിയോടെ ലേയില്‍ എത്തിച്ചേരാം.... വാഹനത്തിനു വല്ലതും സംഭവിക്കുകയോ, അപകടമോ മറ്റോ ഉണ്ടാവുകയോ ചെയ്താല്‍ ഒരുപക്ഷേ നാളെയോടെ എല്ലാം അവസാനിക്കാനും മതി....


രണ്ടാം ഭാഗം : സ്വര്‍ഗത്തിലേക്കുള്ള വഴി













Ride To Pangong Leh Ladakh road trips





Part 1

Jammu Kashmir Ride | Srinagar | Kargil | Leh | Khardung la | INDIA-PAKISTAN LOC | Ladakh | Part 1






Part 2

Jammu And Kashmir Ride | Kargil | Leh | Ladakh | Khardung la | Turtuk | Nubra | Pangong | Part 2

53 comments:

  1. P.G Tenzing എഴുതിയ Don't ask any old bloke for directions എന്ന പുസ്തകം വായിച്ചിട്ടുണ്ട്. ഏകാകിയായി ഇന്ത്യ മുഴുവൻ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്ത അനുഭവങ്ങളാണ് പുസ്തകത്തിൽ അദ്ദേഹം പങ്കു വെക്കുന്നത്. സ്വപ്നസമാനമായ ആ അനുഭവത്തോട് സമാനമായ താങ്കളുടെ യാത്രയും ആവേശപൂർവ്വം വായിക്കുന്നു - ആ യാത്ര മുഴുവനും ബ്ളോഗിലൂടെ പങ്കുവെക്കുക - ടെൻസിങ്ങ് യാത്ര ആരംഭിച്ചത് തിരുവനന്തപുരത്തുനിന്നും അവസാനിപ്പിച്ചത് ഡൽഹിയിലും ആണെങ്കിൽ, താങ്കൾ യാത്ര ആരംഭിക്കുന്നത് ഡൽഹിയിൽ നിന്നാണ് ....

    തുടരുക - ആവേശകരവും വ്യത്യസ്ഥവുമായ യാത്രയുടെ അദ്ധ്യായങ്ങൾ

    ReplyDelete
    Replies
    1. ഡല്‍ഹിയില്‍ നിന്നു തുടങ്ങി കഴിയുമെങ്കില്‍ ഡല്‍ഹിയില്‍ അവസാനിപ്പിക്കണം എന്നായിരുന്നു... പിന്നെ അത് കന്യാകുമാരി വരെ എന്ന് തീരുമാനിച്ചു... പക്ഷെ....
      ഇനി ഒരിക്കല്‍ പൂര്‍ത്തി ആക്കണം....

      Delete
    2. സഹോദരാ...താങ്കള്‍ ഒരു സംഭവം തന്നെ....ഈയൊരു യാത്ര എന്റെ സ്വപ്നമാകുന്നു ,,,ഒരു പാട് ലോങ്ങ്‌ ട്രിപ്പുകള്‍ ചെയ്തിട്ടുണ്ടെങ്കിലും എന്റെ ഏറ്റവും വലിയ ആഗ്രഹം ബൈക്കില്‍ ജമ്മു തൊട്ടു ലെ ലടാഖ് പിന്നെ അവിടെ നിന്ന് മനാലി വഴി നമ്മുടെ നാട്ടിലേക്ക്.,,ഈയൊരു രണ്ട് മാസമായി ആലോചിച്ചു ആലോചിച്ചു ഇടക്കിടക്ക്‌ വെളുപ്പിന് ലടാക്കിലൂടെ എന്റെ ബൈകുമായി ഞാന്‍ കാണുന്ന എന്റെ സ്വപ്‌നങ്ങള്‍ എന്നെ വീര്‍പ്പു മുട്ടിക്കുന്നു,,,,എന്റെ സ്നേഹമതിയായ ഭാര്യ സമ്മതിക്കുന്നില്ല...കൊച്ചിന്‍ to ലെ ഫ്ലൈറ്റ് ബുക്ക്‌ cheythaത് ഞാന്‍ ഇന്നത്തോടെ ക്യാന്‍സല്‍ ചെയ്യുകയാണ്..ഇനി യാത്ര എന്റെ ബൈക്കില്‍ മാത്രം...നമ്മെ മാടി വിളിക്കുന്ന ഹിമവാന്റെ അടുത്തേക്ക്........

      Delete
    3. അല്ല പിന്നെ :D
      ബുള്ളറ്റ് ഇല്ലാതെ എന്ത് ലഡാക്ക്...
      ആശംസകള്‍..

      Delete
  2. Macha kalakki baki varate kayhirikunu

    ReplyDelete
    Replies
    1. താങ്ക്സ് ഡാ മച്ചാനെ

      Delete
  3. I am jealous of you...the travel beyond my imagination, i knew this experience is beyond the explanation too..but you tried your best and we got that better than ur explanation... well narrated !! du post next portion soon...

    ReplyDelete
    Replies
    1. ജീവിതം ഒരു യാത്രയാണ്, എല്ലാ യാത്രയും ഓരോ ജീവിതവും... എന്ന് വിവരമുള്ള ആരോ പറഞ്ഞിട്ടുണ്ട്.... കിട്ടുന്ന സമയത്ത് കിട്ടുന്ന വണ്ടിയില്‍ കേറി പറ്റുന്ന വഴിക്ക് പോകുക... ബൈകില്‍ തന്നെ പോണം എന്നൊന്നും ഇല്ലല്ലോ... കശ്മീര്‍ മൊത്തം കറങ്ങാന്‍ ഇനിയും എനിക്ക് പോണം.... ഒരിക്കലും കണ്ടു മതിവരില്ല ആ ഭംഗി.... കണ്ടു തീരുകയും ഇല്ല.... വന്ന വഴിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ മുന്‍പ് കാണാത്ത സന്ദര്യമാവും നമ്മളെ എതിരേല്‍ക്കുക.... അത്രമേല്‍ മനോഹരമാണ് ഹിമാലയം..... :-)

      Delete
  4. owsome bro !! waiting for more ..

    ReplyDelete
    Replies
    1. വരുന്നു... വന്നു കൊണ്ടിരിക്കുന്നു.... ഒടുക്കം നിര്‍ത്താന്‍ പറയല്ലേ... :D

      Delete
  5. kathirikkuayirunnu ee vivaranam vayikan....... khadarinte blog vayikumbol neril ee sthalangal kanunnath pole ulla pratheethi ..... photographyum vilamathikkunnath thanne........ adutha yathrayum udan thanne nadathanavate ennu prarthikkunnu

    ReplyDelete
    Replies
    1. ആഗ്രഹിക്കുന്ന പോലെ എല്ലാം നടന്നില്ലെങ്കിലും മുക്കാലും നടന്നു... ചേച്ചി ചെയ്തു തന്ന കാര്യങ്ങള്‍ വിസ്മരിക്കാന്‍ കഴിയാത്തതാണ്..... യാത്ര മാത്രമായിരുന്നു ലക്‌ഷ്യം.... :-)
      ഞാന്‍ കാരണം എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ അവസരത്തില്‍ ക്ഷമ ചോദിക്കുന്നു.....
      നന്ദി...

      Delete
  6. കാദര്‍ ഒരു വട്ടമല്ല രണ്ടു മൂന്നു തവണ വായിച്ചു ......എന്റെ ഒരു സ്വപ്നമാണീ യാത്ര പോരട്ടെ പോരട്ടെ കാത്തിരിക്കുന്നു

    ReplyDelete
    Replies
    1. ഏതൊരു ഇന്ത്യക്കാരന്റേയും ആഗ്രഹങ്ങളില്‍ ഒന്നാണല്ലോ കശ്മീര്‍ കാണുക.... ഏതൊരു യാത്രികന്റേയും അടങ്ങാത്ത ആവേശവും പ്രണയവും.... ഒരിക്കലെങ്കിലും കാണണം അവിടമെല്ലാം.... ആര്‍ക്കും വിട്ടുകൊടുക്കാന്‍ നമുക്കാവില്ല നമ്മുടെ കാശ്മീരിനെ.....
      ഏറ്റവും ദുഖകരം കശ്മീരിന്റെ ഭൂരിഭാഗവും ഇന്ത്യയുടെ അഥവാ നമ്മുടെ കയ്യില്‍ അല്ല എന്നതാണ്.... ചൈനയും പാകും അധിനിവേശം നടത്തി കയ്യടക്കി വെച്ചിരിക്കുന്നു.... നമുക്ക് ചെന്നെത്താന്‍ കഴിയുന്നതിന്റെ പരിധി കാര്‍ഗില്‍ ആണ്.... :(

      Delete
  7. വളരെ ആകാംക്ഷപൂര്‍വ്വം വായിക്കുന്നു.. നല്ല അവതരണവും ചിത്രങ്ങളും..ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി.... തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു....

      Delete
  8. വ്യക്തമായ തീരുമാനത്തോട് കൂടി തന്റെ അതേ ചിന്താഗതിയുള്ള ഒരാളും കൂടെ കൂട്ടിനു ഉണ്ടായിരുന്നെങ്കില്‍ ഈ യാത്ര കുറച്ചൂടെ എന്ജോയ്‌ ചെയ്യായിരുന്നില്ലേ ..! നല്ല യാത്രാവിവരണവും മനോഹരമായ ചിത്രങ്ങളും

    ReplyDelete
    Replies
    1. അങ്ങനെ ഒരാളെ കണ്ടുകിട്ടുക എളുപ്പമല്ലല്ലോ... ഒന്നാമത് ഒരുപാട് നാള്‍ നീണ്ട് നില്‍ക്കുന്ന യാത്ര. പിന്നെ എതിരഭിപ്രായം ഒരിക്കല്‍ ഉണ്ടായാല്‍ യാത്രയുടെ സുഖം നഷ്ടപ്പെടും...

      Delete
  9. you are simply awesome bro..!! no words to express here..!

    ReplyDelete
    Replies
    1. നീ ഇപ്പോഴാണോ കാണുന്നത്? :-o
      നന്ദി....

      Delete
    2. ippozhanu comment cheyyunnath :P

      mone mudinja paniya ivade.. :(

      Delete
  10. യാത്രകൾ എനിക്കും ഇഷ്ടമാണ്, ഹരമാണ്. പക്ഷെ, ഒരിക്കലും ഇത്തരം യാത്രകൾക്കായി സമയവും സന്ദർഭവും ഒത്തുവരാറില്ല. പ്രത്യേകിച്ച് ഹിമാലയൻ, കാഷ്മീർ യാത്രകൾ ജീവിതത്തിലെ ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളാണ്. താങ്കളുടെ ഈ യാത്രകൾ ഞാൻ ആസ്വദിക്കുന്നു..
    എല്ലാ നന്മകളും നേരുന്നു.
    ആശംസകൾ...

    ReplyDelete
  11. ഹാറ്റ്സ് ഓഫ് യു! മാന്‍.........

    ReplyDelete
  12. താല്പര്യത്തോടെ വായിച്ചുകൊണ്ടിരിക്കുന്നു.......
    ആശംസകള്‍

    ReplyDelete
  13. വായനായാത്രയില്‍ ഞാനും ചേര്‍ന്നു
    സൂപ്പര്‍ ആയിട്ടുണ്ട് വിവരണം
    ഇനി രണ്ടാം ഭാഗത്തിലേയ്ക്ക് പോകട്ടെ

    (എന്നാലും ആ ഒരു കാന്‍ പെട്രോള്‍ അടിച്ചോണ്ട് പോയവന്‍ ജഗജില്ലിയാ........!!!)

    ReplyDelete
    Replies
    1. അയാള്‍ക്ക് ഒരുപക്ഷേ രണ്ടാമത്തേത് അടിച്ച് മാറ്റാന്‍ സമയം കിട്ടിക്കാണില്ല.. അല്ലെങ്കില്‍ കുറച്ച് മനസ്സാക്ഷിയുള്ള കള്ളനാവാനും മതി...

      Delete
  14. iam waiting for 3 more years to do a bike job like you did......suprr ....wanna comming with me on 2016...

    ReplyDelete
    Replies
    1. അതിനു മുന്‍പ് വീണ്ടുമൊരിക്കല്‍ ഞാന്‍ പോകില്ലെന്നാര്‍ക്കറിയാം.. :-)
      ആ യാത്രയും ഒരു യാത്രാവിവരണം ആക്കൂ... കൂടെ ഒരുപറ്റം ആളുകള്‍ക്ക് വരാമല്ലോ...

      Delete
  15. വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി... :-)

    ReplyDelete
  16. total ethra chilav vannittund bro- if u dnt mnd share wth me..pls

    ReplyDelete
    Replies
    1. കൃത്യമായി ഒരു കണക്കില്ല... ബൈക്ക് കൂടാതെ ഒരു ലക്ഷത്തോളം ചിലവായിക്കാണും...

      Delete
  17. ഇഷ്ടമായി... ബൈക്ക് യാത്ര ഇപ്പോഴും ഹരമാണ് എനിക്ക് .. എങ്കിലും ഇങ്ങനെ പോകാൻ അവസരങ്ങൾ ലഭിച്ചിട്ടില്ല ..
    ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം... പോയ സ്ഥലങ്ങളെ കുറിച്ച് കുറച്ചു കൂടെ details എഴുതൂ .. അത് പോലെ
    ചിത്രങ്ങൾ കൊടുക്കുമ്പോൾ കുറച്ചൂടെ വലുതും ,.. ഓരോ സ്ഥലങ്ങളെ പറ്റി പറയുമ്പോൾ അതിന്റെ ഫോട്ടോ കൊടുക്കൂ ...
    ഒപ്പം അതിനു description നും ആവശ്യമാണ്‌ ....എഴുത്തിന് ഇതേ temp മതി .. ആസ്വദിക്കാൻ കഴിയുന്നുണ്ട് ...
    ആശംസകൾ ...Basil KM മലയാളം ബ്ലോഗേര്സ് ഗ്രൂപ്പിൽ ഇട്ട പോസ്റ്റിൽ നിന്നാണ് ഇവിടെ വന്നത് ..
    അത് ഏതായാലും വെറുതെ ആയില്ല... :)

    ReplyDelete
    Replies
    1. ചിത്രങ്ങളില്‍ click ചെയ്താല്‍ വലുതായി കാണാം... വിവരണത്തില്‍ പറയുന്ന സ്ഥലത്തെ ചിത്രങ്ങളാണ് ഇടുന്നത് അതാണ് പലതിനും വിവരണം ഇല്ലാത്തത്.. പിന്നെ മടിയും...
      വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി...

      Delete
  18. നമിച്ചിരിക്കുന്നു.ഇത്തരം സാഹസികറൂട്ടുകളിൽ ഒറ്റക്ക് അതും കൈക്കിൽ! നല്ല വിവരണം, മനോഹരചിത്രങ്ങൾ.

    ReplyDelete
  19. കൊച്ചുകള്ളന്‍...

    ReplyDelete
    Replies
    1. ;-) അതെ.. ചെറിയ കള്ളനാ... വലുതാവണം... കുറച്ചൂടെ കള്ളത്തരങ്ങള്‍ ചെയ്യണം .. :D

      Delete
  20. hi

    can u tell how much you spend on the entire trip?

    Just to know, so have to make money fr such a trip

    ReplyDelete
    Replies
    1. കൃത്യമായി ഒരു കണക്കില്ല... ബൈക്ക് കൂടാതെ ഒരു ലക്ഷത്തോളം ചിലവായിക്കാണും...

      Delete
  21. This comment has been removed by the author.

    ReplyDelete
  22. മനോഹരം ഖാദർ

    ReplyDelete
  23. vallare nalla yathra vivarannam...

    ReplyDelete
  24. പാന്ഥന്‍
    പ്രവാസജീവിതത്തെ ഉപേക്ഷിച്ച് യാത്രികനായവന്‍...

    ReplyDelete
  25. Bhai...ekadhesham etra chilaavayi...
    100 day kond india chutuka ena oru plan kure naaal ayi manasil kond nadakanu....

    ReplyDelete
  26. മനോഹരം.ഇനി മുഖപുസ്തകത്തിൽ എഴുതുമ്പോൾ ഒന്ന് ടാഗ് ചെയ്‌താൽ ഉപകാരമായിരുന്നു

    ReplyDelete
  27. അഭിനന്ദിക്കാതെ വയ്യ.. .ഇത്തരം സാഹസികറൂട്ടുകളിൽ ഒറ്റക്ക് അതും കൈക്കിൽ! നല്ല വിവരണം, മനോഹരചിത്രങ്ങൾ... യാത്ര തുടരുക.. കൂടെ വായനക്കാരനായി ഞാനുമുണ്ടാവും...

    ReplyDelete
  28. വായനയുടെ ത്രില്ലിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും.ശരിക്കും യാത്ര ചെയ്ത ഒരു ഫീൽ.

    ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടു പോയാ മതി... :D